Swargeeya Sundaranimisham

1967
Lyrics
Language: English

Swargeeya sundara nimishangale
Swararaaga pushpavana shalabhangale
Ningalthan chirakadi kelkkumpol kaalile
Kingini pottichirichaadunnu

Pattupaavaada than njori neerthunna
Punchirippoonilaavu pole
Gaanathin madhupaathram monthiyee vediyil
Aananda nritham njaanaadidunnu

Vaasantheepushpangal nulliyedukkunna
Vaarilam thennaline pole
Kaimudrakal kaatti kalikakal nullum njan
Kalayude kalpaka malarvanathil
Language: Malayalam

സ്വർഗ്ഗീയ സുന്ദര നിമിഷങ്ങളേ
സ്വരരാഗ പുഷ്പ വനശലഭങ്ങളേ
നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ
കിങ്ങിണി പൊട്ടിച്ചിരിച്ചാടുന്നു (സ്വർഗ്ഗീയ...)

പട്ടുപാവാട തൻ ഞൊറി നീർത്തുന്ന
പുഞ്ചിരിപ്പൂനിലാവു പോലെ
ഗാനത്തിൻ മധുപാത്രം മോന്തിയീ വേദിയിൽ
ആനന്ദനൃത്തം ഞാനാടിടുന്നു (സ്വർഗ്ഗീയ...)

വാസന്തീപുഷ്പങ്ങൾ നുള്ളിയെടുക്കുന്ന
വാരിളം തെന്നലിനെ പോലെ
കൈമുദ്രകൾ കാട്ടി കലികകൾ നുള്ളും ഞാൻ
കലയുടെ കല്പക മലർവനത്തിൽ (സ്വർഗ്ഗീയ...)
Movie/Album name: Pooja
Artists