അങ്കം ജയിച്ചാര്‍ത്തുവരും വീരന്മാരെ വാഴ്ത്തിടാം അരിയും പൂവും വെച്ച് കാല്‍ക്കല്‍ വീഴാം തങ്കവര്‍ണ്ണത്താലപ്പൊലി തമ്പേറിന്മേല്‍ തകിലടി പുലിയായ് കോലം കെട്ടി തെയ്യം തുള്ളാം താളം വേണം തകില്‍ പുകിലും വേണം താഴേക്കാവില്‍ തനിത്തങ്കം വേണം വെടിപട ചെണ്ടവേണം ആഘോഷങ്ങള്‍ കൊണ്ടാടാന്‍
ഇല്ലിമല ദേശക്കാരെ കിണ്ണം കൊട്ടിപ്പാടിവാ കിഴക്കേ കന്നിക്കാവില്‍ പൂരക്കാലം നൂറുപറ ആര്യന്‍ കണ്ടം പൊന്നായ് മിന്നും കൊട്ടാരം ദിവസോം നമ്മള്‍ നല്‍കും സമ്മാനങ്ങള്‍ മാലേയത്തിന്‍ മണിച്ചെപ്പോ ചിമിഴോ താളം തുടിയില്‍ പഴം പാട്ടിന്‍ പൊരുളോ പലപല പകിടവേണം കണ്ണില്‍ മിന്നും പൊന്നയ്യാ