വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ കെടാതെ കെടാതെൻ ജീവനാളമേ നീ പ്രഭാതം ഇതാകെ നോവുമൂടി ഇരുളായ് നിനവുകൾ തീയായ് മാറുന്നുള്ളിൽ ഓരോ മാത്രയും കരളിതാ കണ്ണീർപ്പാടം പോലെ പ്രണയമേ നീറുന്നൂ നീ എന്നിൽ ഓരോ ശ്വാസവും പിടയവേ തേങ്ങും നെഞ്ചം താനേ വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ
അണയുമോ പോകും കാലങ്ങൾ തിരികെ മിഴികളിൽ ചായം തൂകുന്നു സ്‌മൃതികൾ ഒരുതുടം മഞ്ഞായ് പെയ്യുന്നെൻ മൊഴികൾ അതിലലിഞ്ഞാഴം തേടും നിൻ ഹൃദയം പ്രാണമലരേ നീയിതുണരായ് വാടുമിതളോ നാളെ വിടരാൻ പാടാത്തൊരീണമായ് മാറി ഞാൻ വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ
മുറിവുകളിലൊരുപുതുകുളിരലയൊഴുകിടുമിനിയുമിതാ മറവിയുടെയടരുകൾ അകലുമിതൊരു നവനദി നിറയെ ഏതേതോ മായികരാഗം എന്റെയീ ചുണ്ടിൽ ഉണരുകയായ് പൂങ്കാറ്റും നീലനിലാവും വീണ്ടുമീ നിന്നിൽ ഇനി നിറയും നീയിനിയും ഒരു ചിരിയേകീടാൻ നേരണിയും ഈണം പാടീടാം നീയിനിയും ഒരുമിഴിയേകീടാൻ ദൂതിനൊരു ഗാനം പാടാം ഉരുകിയമനമൊരു മുരളികയതിലൊരു സ്വരജതിവിരിയുമതഴകിടുമനുപദം (വിദൂരം വിദൂരം.....)