പ്രേമമൊരു നോവിന്‍ മധുരസംഗീതം ലോല യുവഹൃദയങ്ങള്‍ക്ക് സങ്കേതം പരുവമായാല്‍ തനിയെ നെഞ്ചില്‍ മുളയിടും ചെടിയാണനുരാഗം (പ്രേമമൊരു...)
കണ്ണിനഴകും കാതിനമൃതും കൊണ്ടുവരുമീ ദിവ്യപുളകം ഖേദവനിയില്‍ മോദമുകുളം നെയ്തുതരുമീ ജീവിതം ഒരേ രാഗം, ഒരേ താളം മനസ്സേ നീ പാടൂ... വരൂ പ്രേമീ... വരൂ രാഗീ... മനസ്സില്‍ തേന്‍ നേടൂ... (പ്രേമമൊരു...)
ഹംസമിഥുനം ചേര്‍ന്നു വിലസും ഹര്‍ഷസദനം പ്രാണപുളിനം ശോകമരുവില്‍ സ്നേഹമധുരം പെയ്തു കുളിരും മാനസം ഒരേ രാഗം, ഒരേ താളം മനസ്സേ നീ പാടൂ... വരൂ പ്രേമീ... വരൂ രാഗീ... മനസ്സില്‍ തേന്‍ നേടൂ... (പ്രേമമൊരു...)