Thankachuvadukal

1998
Lyrics
Language: Malayalam

അങ്കച്ചുവടുകൾ അടി ഇടി പടഹം
വായ്ത്താരികളുടെ എരിപൊരി ബഹളം
ആഞ്ഞു മറഞ്ഞു പറന്നു പരസ്പരം
അരിയുടെ മുന്നിൽ പുലി പോലലറി
ചാടിക്കെട്ടി ചോടുകൾ മാറ്റി

ഉറുമികൾ പരിചകൾ വാളുകളുരസും
ശീൽക്കാരത്തിൽ നാടു നടുങ്ങും
പടയുടെ വെടിയുടെ ഇടിനാദത്തിൽ
ഞെട്ടി വിറയ്ക്കും ചേകവരിവരുടെ
അങ്കക്കലിയുടെ ചെമ്പട നടനടയോ

ആ.....ആ....ആ
പൂരപ്പടയുടെ നടുവിൽ പുതിയൊരു
തച്ചോളിക്കഥ വിരചിക്കാനായ്
ധീര പരാക്രമ ഭീകര മാരക
വിക്രമനായൊരു ധീരനണഞ്ഞ്
അവനുടെ അക്രമമാരു തടുക്കാൻ
അവനുടെ ഉശിരേറ്റാരു ജയിക്കാൻ

അമ്പട പപ്പട ചടപട ചടുലം
ദുർഘട ദുഷ്ടത ഘോര ഭയങ്കര
യുദ്ധക്കലിയുടെ കാവടിയാട്ടം
തകൃത തിമൃത തകത തിമൃത
തരികിട തരികിട ധിമികിട തോം

ആ....ആ....ആ
ചോരക്കച്ച മെഴുക്കി ഉടുത്തും
ചിന്തൂരക്കുറി നെറ്റിയിലിട്ടും
ഉടവാളൂരി കൈയ്യിലെടുത്തും
പട്ടും വളയും കെട്ടിയെടുത്തും
അരിയൊരു മെതിയടി കാലിലണിഞ്ഞും
അങ്കത്തട്ടിൽ നെഞ്ചു വിരിച്ചു
വിറച്ചു കിതയ്ക്കും അഭിമാനക്കനി
ആരോമുണ്ണിക്കാരുണ്ടിവിടെ
എതിർത്തു മെതിക്കാൻ

വരിനെട വരിനെട വരിനെട നിങ്ങടെ
വീര്യമിടിച്ചു പൊടിച്ചു കലക്കി
കാട്ടുകരിക്കിൻ നീരിലൊഴിച്ചു
കുടിച്ചു മദിച്ചു തുടിച്ചു ചിരിക്കും ഞാൻ
ഹ....ഹ.....ഹ......ഹ..
Movie/Album name: Anappaara Achamma

Movie Summary: Anappara Achamma is a 1998 Malayalam family drama about a strong-willed matriarch and the conflicts within her household.

Song Credits: Sung by K. J. Yesudas; composed by Ouseppachan; lyrics by Gireesh Puthenchery.

Musical Style: Melodic film song in a devotional-reflective vein.

Raga Details: Information not available.

Key Artists Involved: Ouseppachan (music), Gireesh Puthenchery (lyrics), K. J. Yesudas (vocals).

Awards & Recognition: Information not available.

Scene Context: Information not available.


Artists