Maadakathidambe

1980
Lyrics
Language: English

Maadakathidambe madiraakshee
Kunkumathudippulla nin manichundukal
Chumbanam yaachikkayaano - chudu
Chumbanam yaachikkayaano

Ayyo...alla...pachakkallam...
(maadaka)

Manassile thenthulli madhupan nukaraathe
Malarinu saaphalyamundo (manassile)
Thirayude poothaali virimaaril aniyaathe
Theerathinaanandamundo

Undo?... aavo...enikkarinjoodaa
(maadaka)

Poomullakkodikalude poonaaramelkkaathe
Thenmaavinunmeshamundo (poomulla)
Viralinte laalanam kambiyilelkkaathe
Veenayil sangeethamundo

Undaayirikkaam...illaayirikkaam...enne vidoo...
(maadaka)
Language: Malayalam

(പു) മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
(പു) ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
(സ്ത്രീ) അതോ അല്ല പച്ചക്കള്ളം
(പു) മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
(പു) ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
(പു) മാദകത്തിടമ്പേ മദിരാക്ഷി

(പു) മനസ്സിലെ തേന്‍തുള്ളി മധുപന്‍ നുകരാതെ മലരിനു സാഫല്യമുണ്ടോ(2)
(പു) തിരയുടെ പൂത്താലി വിരിമാറില്‍ അണിയാതെ തീരത്തിന്നാന്ദമുണ്ടോ
(സ്ത്രീ) ഉണ്ടോ ആവോ എനിക്കറിഞ്ഞൂട

(പു) മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
(പു) ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
(പു) മാദകത്തിടമ്പേ മദിരാക്ഷി

(പു) പൂമുല്ലക്കൊടികളുടെ പൂണാരമേല്‍ക്കാതേ തേന്‍മാവിനുന്മേഷമുണ്ടോ (2)
(പു) വിരലിന്‍റെ ലാളനം കമ്പിയിലേല്‍ക്കാതെ വീണയില്‍ സംഗീതമുണ്ടോ
(സ്ത്രീ) ഉണ്ടായിരിയ്ക്കാം ഇല്ലായിരിയ്ക്കാം

(പു) മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
(പു) ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
(പു) മാദകത്തിടമ്പേ മദിരാക്ഷി
Movie/Album name: Rajaneegandhi
Artists