Ee janmam saardhakamaayi Randu thanuvil oru manassennaal Ee bandham saaralyamaayi Vaasara shayyayil naamaliyumpol Sumasharangal nee thoduthaal Pulakapputhumayil aadaam njaan Sura vadhuvaay nee varumpol Pranayathin geethangal paadaam njaan Sukritham sukhadayamaa savidham Saphalam saakalyamee sudinam.. Aa....aa....aa..... (sapthaswarangal....)
Language: Malayalam
സപ്തസ്വരങ്ങള്‍ ശ്രുതിലയമായി നിത്യവസന്ത രാഗിണിയായി പാടൂ നീ പ്രിയേ ഹർഷിണിയായി ശാരികയായ് നീ ഓ...സാനന്ദമായ് നീ സ്വപ്നവിപഞ്ചിയില്‍ തന്ത്രികള്‍ മീട്ടി സ്വര്‍ഗ്ഗസുധാരസ മധുമാരിയായി പാടൂ നീ പ്രിയനേ...മധുരിതമായി സാനികയൂതി...സൗരസ്യമായി.....
പൂക്കാലം നിറങ്ങളില്‍ തീര്‍ത്തു നമുക്കു ചാർത്താനായ് ഇരുഹാരം വെൺമേഘം വിണ്ണിലൊരുക്കി നമുക്കു പാര്‍ക്കാനായ് ഒരു ഗേഹം ഒഴുകി വരൂ ഭാമിനിയായ് മാനസപുളിനത്തെ പുണരാനായ് ഒരുങ്ങി വരൂ വാർണ്ണികനായി പുതിയൊരു കവിത രചിക്കാനായ് മധുരം മദകരമേളാംഗം മനസ്സില്‍ മദിഹര മാമാങ്കം ആ....ആ....ആ..... (സപ്തസ്വരങ്ങള്‍....)
ഈ ജന്മം സാർത്ഥകമായി രണ്ടു തനുവില്‍ ഒരു മനസ്സെന്നാല്‍ ഈ ബന്ധം സാരള്യമായി വാസരശയ്യയില്‍ നാമലിയുമ്പോള്‍ സുമശരങ്ങള്‍ നീ തൊടുത്താല്‍ പുളകപ്പുതുമയില്‍ ആടാം ഞാന്‍ സുരവധുവായ് നീ വരുമ്പോള്‍ പ്രണയത്തിന്‍ ഗീതങ്ങള്‍ പാടാം ഞാന്‍ സുകൃതം സുഖദയമാസവിധം സഫലം സാകല്യമീ സുദിനം.. ആ....ആ....ആ..... (സപ്തസ്വരങ്ങള്‍....)