നീയേ നെഞ്ചിൽ ഞാവൽ ചുണ്ടാൽ നീലം തൊടാൻ നേരമെന്തേ വാതിൽ മുന്നിൽ മേലേ നിന്നും ആരോ മുകിൽ നോവ് തൂകി മാരൻ വണ്ടായി ഞാനോ ചെണ്ടായി തേനിൻ ഇതൾ വിരൽ നൽകി കോലം ഉണ്ടായി നീ ഇരമ്പായി വീണു നമ്മിൽ തുടലുകളായ്
കനവുകളാൽ നാം എഴുതി വീശും കവിത മാഞ്ഞീ നനവ് വീഴേ മുറിവുകളാൽ ആ രതിമയൂരം പുളയുവാണീ തീമഴയിലാഴേ
മഴവലയിൽ നീ തടവിലായാൽ പിടയുമേ ഞാൻ ഇരുളിലാകെ മഴയകലെ രാ പറവയായാൽ തഴുകിടുമേ പൂവുടലിലേറെ