Nilaakkudame

2015
Lyrics
Language: English

Nilaakkudame...nilaakkudame...
Nisheedhiniyaay vinnoram vaa....
Kinaakkadalil thuzhanjalayaan
Mukil medayum changaadam thaa...
Nilaakkudame.....

Valarenaalaay thammil ariyumenne thonni
Kanmunnil aadyam kanda naal...
Kanakamani noolaal ninte karalinaale thunnum
Thoovaalayekaan vannatho...
Paazhmuraliyaaya njaan nee anayum maathrayil
Swaraanguramaay sadaa hridayam
Prabhaamayamaay thozhee....
Nilaakkudame...nilaakkudame...
Nisheedhiniyaay vinnoram vaa....
Nilaakkudame.....

Vayal varampil moolum kathiruvaalan maine...
Kainokki ellaam chollumo....
Oru madhura soochithumpaal pathiye nullum pole
Sukhanovil ullam vingiyo....
Ezhukadalaazhamaay nee nirayumennilaay
Manorathamo malarvaniyil
Maraalikayaay maari.....
Nilaakkudame...nilaakkudame...
Nisheedhiniyaay vinnoram vaa....
Kinaakkadalil thuzhanjalayaan
Mukil medayum changaadam thaa...
En koode vaa....
Changaadam thaa...
En koode vaa....
Language: Malayalam

നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
കിനാക്കടലിൽ തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ...
നിലാക്കുടമേ...

വളരെനാളായ് തമ്മിൽ അറിയുമെന്നേ തോന്നി
കണ്മുന്നിൽ ആദ്യം കണ്ടനാൾ...
കനകമണിനൂലാൽ നിന്റെ കരളിനാലെ തുന്നും
തൂവാലയേകാൻ വന്നതോ...
പാഴ്മുരളിയായഞാൻ നീ അണയും മാത്രയിൽ
സ്വരാംഗുരമായ് സദാ ഹൃദയം
പ്രഭാമയമായ് തോഴീ....
നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
നിലാക്കുടമേ.....

വയൽവരമ്പിൽ മൂളും കതിരുവാലൻ മൈനേ...
കൈനോക്കി എല്ലാം ചൊല്ലുമോ....
ഒരു മധുര സൂചിത്തുമ്പാൽ പതിയെ നുള്ളും പോലെ
സുഖനോവിൽ ഉള്ളം വിങ്ങിയോ....
ഏഴുകടലാഴമായ് നീ നിറയുമെന്നിലായ്
മനോരഥമോ മലർവനിയിൽ
മരാളികയായ്‌ മാറി.....
നിലാക്കുടമേ...നിലാക്കുടമേ...
നിശീഥിനിയായ് വിണ്ണോരം വാ....
കിനാക്കടലിൽ തുഴഞ്ഞലയാൻ
മുകിൽ മെടയും ചങ്ങാടം താ...
എൻ കൂടെ വാ....
ചങ്ങാടം താ...
എൻ കൂടെ വാ....
Movie/Album name: Chirakodinja Kinaavukal
Artists