Shehanai Moolunnundee

2019
Lyrics
Language: Malayalam

ഷഹനായ് മൂളുന്നുണ്ടീ ആനന്ദരാവ്
കനവായ് തോന്നുന്നുണ്ടീ സൽക്കാരം
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്
കൂടെ അവനും വന്നെത്തുന്നേ ചാരത്തായ്
പതിവായ് പതിയേ പൊതിയും മഞ്ഞായ്
ഇനിയെന്നിണയായ് നീയേ
കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ

മഴവില്ലോളം ഉയരും പന്തൽ അതിനീ നേരം
ആഘോഷിക്കാം ആടിപ്പാടാം
ഗസലിൻ മേളം ഇശലിൻ താളം
അസലായ് കൂടേ പെട്ടിപ്പാട്ടും
ദഫീൻ മുട്ടും

മെഹന്തി കയ്യെൻ കയ്യിൽ മുറുകെ ചേരും മെല്ലെ
കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേയ്
നിനക്കായ് ഖൽബിൽ പൂക്കും
പൂമുല്ലക്കൊമ്പിൽ കെട്ടും
കൂടേറാൻ നാണിക്കാനെന്താണ്
കസവിൻ തട്ടം നീക്കി
കവിളിൽ നുള്ളുന്നോനെ
വഴിയിൽ മാൻകുഞ്ഞായ് വീഴും നേരം
മിഴിയിൽ മുത്തം നൽകാൻ
പൊൻതൂവൽ കൊണ്ടേ നിന്നേ
മൂടീടാം ആരാരും കാണാതെ
പറയാമോഹങ്ങൾ തിരയാം
അതിലായാവോളം നനയാം
മയിലാഞ്ചി പെണ്ണായൊരു മണവാട്ടി പെണ്ണായ്
നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാൻ

(മഴവില്ലോളം ഉയരും പന്തൽ)

ഷഹനായ് മൂളുന്നുണ്ടീ ആനന്ദരാവ്
കനവായ് തോന്നുന്നുണ്ടീ സൽക്കാരം
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്
കൂടെ അവനും വന്നെത്തുന്നേ ചാരത്തായ്
പതിവായ് പതിയേ പൊതിയും മഞ്ഞായ്
ഇനിയെന്നിണയായ് നീയേ
കരളിൽ കുതിരും പിരിശത്തിൻ പാട്ടിൽ
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണിതാ

(മഴവില്ലോളം ഉയരും പന്തൽ)(2))
Movie/Album name: Edakkad Battalion 06
Artists