മലര്‍മഞ്ജരിയില്‍ വണ്ടിനെപ്പോല്‍ തളിരധരത്തിന്‍ മധു നുകരാന്‍ അണയൂ ചാരെ വിധുവദനേ താലവൃന്ദങ്ങള്‍ വീശി താരനൂപുരം ചാര്‍ത്തി അമരൂ നീ അളിവേണീ (മലര്‍മഞ്ജരിയില്‍ )
കാലം കരിങ്കല്ലില്‍ കൊത്തിയ ശൃംഗാര ഭാവങ്ങളായിരുന്നില്ലയോ നാം മന്ദാരപുഷ്പത്തിന്‍ മാലയുമായ് ഉഷ- സ്സന്ധ്യകള്‍ പിന്നെയും വന്നു പോയി നീല മുകിലിന്‍ പാവാട ചുറ്റിയ പോയ ജന്മത്തിന്റെ കൌമാര കാലം (മലര്‍മഞ്ജരിയില്‍ )
രാവില്‍ നിലാവിന്റെ പൂമ്പട്ടുടയാട ഏതൊരു മോഹത്തില്‍ അഴിഞ്ഞു വീണു ഈ പുഴയോരത്ത് ക്രീഡാവിവശയായ് ഹേമന്തയാമിനി തളര്‍ന്നിരുന്നു മാരകേളി മയൂരമാടി മാറില്‍ മൃഗമദഗന്ധം നിറഞ്ഞു (മലര്‍മഞ്ജരിയില്‍ )