കനൽ കാറ്റിൽ നെഞ്ചം എരിയും കിനാവുമായ് പിടഞ്ഞു (2) കടൽ മൂടും കണ്ണിൽ കരയാൻ മറന്ന തീരമകന്നു ഒരു നാൾ മോഹിച്ചു തളിരിട്ട തണൽ മരങ്ങൾ പൂക്കാനൊരുങ്ങും മുൻപേ കാലം പിഴുതീടുമോ
ജീവിത വഴിയോരം ഹരിതങ്ങൾ ചൂടുവാൻ നാമെത്ര വെയിലും മഴയും പകുത്തതില്ലേ ഇനിയുള്ള യാത്രയിൽ മധുരമാം വാക്കുകൾ പകരുന്ന വേളകൾ ശൂന്യമല്ലോ പറക്കുന്ന കിളിയോടും വെറുക്കുന്ന നരിയോടും കുശലങ്ങൾ ചൊല്ലുവാൻ ഇനിയും വന്നീടുമോ അഗാധ വീഴ്ചയിൽ അനാഥ മനസ്സുമായ് സ്മൃതികൾ മുറുകെ പുണരുമ്പോൾ ഇവിടെ ഇനിയൊരു പുനർജനി സാധ്യമോ വെറുതേ എന്തിനു നൽകി മോഹന സ്വപ്നങ്ങൾ കാലം നമ്മെ തനിച്ചാക്കുമോ ആഹാ ആഹാ ആഹാഹഹ.........