Oru Mazhappakshi Paadunnu

2002
Lyrics
Language: English

Vennilaa..paadam koyyaan...poomani penne vaayo.
Thennale thennale..ninte cherukathirariyana
Arivaalevide kuzhalil puthariyaay
Aah..aah...

Oru mazha pakshi paadunnu cherumulam thandu moolunnu(2)
Murivezhum nenchumaay ee raavil
Oru nerthathennalathu kettilla
Sakhi mookasandhyayude gaanam
Oru mazha pakshi paadunnu cherumulam thandu moolunnu (vennila...(2))

Oru mazha pakshi paadunnu cherumulam thandu moolunnu(2)

Pravupole kurukurukayanee poovaninja nencham
Oru kaattu vannu karal pothiyukayaanee kaattukaaval maadam (pravupole..) aa...
Oru maamayilil cherupeli kanakkini eevazhivakkileyithiri mannithil
Ente manassu pozhinju kidakkukayaanu
Aashaadam poyallo..aakaasam poothallo..aaghosham vannallo..

Oru mazha pakshi paadunnu cherumulam thandu moolunnu(2) (vennilaa..(2))

Dooredooreyoru marathakamegham maanju maanju poke
Njan kaathu ninna kanimalarile mottum kaattu kondu poke (doore..)
Oru koythinuvanna vasanthapathangamithente manassile ulsavasandhyayil
Ambilipole vilangiyathinnaleyo
Maanathe maampoovum maarathe thenkoodum
Neeyente..koottinalla.. (oru mazha pakshi..) (vennila...)
Language: Malayalam

വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
അരിവാളെവിടെ കുഴലിൽ പുത്തരിയായ് ആ..ആ...

ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു മൂളുന്നു
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം
(ഒരു മഴപ്പക്ഷി...)

പ്രാവുപോലെ കുറുകുറുകയാണീ പൂവണിഞ്ഞ നെഞ്ചം
ഒരു കാറ്റുവന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം
ഒരു മാമയിലിൻ ചെറുപീലി കണക്കിനി
ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ
എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ്
ആഷാഢം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ
(ഒരു മഴപ്പക്ഷി...)

വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
അരിവാളെവിടെ കുഴലിൽ പുത്തരിയായ്

ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകേ
ഞാൻ കാത്തുനിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടുപോകേ
ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ
അമ്പിളിപോലെ വിളങ്ങിയതിന്നലെയോ
മാനത്തെ മാമ്പൂവും മാറത്തെ തേൻകൂടും നീയെന്റെ കൂട്ടിനല്ലാ
(ഒരു മഴപ്പക്ഷി...)
Movie/Album name: Kuberan
Artists