Thumbappookkunnumele

1979
Lyrics
Language: English

Thumpappoonkunnummele thumpithullumkunnummele
Thumpappoonkunnummele thumpithullumkunnummele
Muthamidum thennalkunje munnaazhippoo kadamtharumo - 2
Sho....
Innaane innaane illamkaavil perumkuruthi - 2
Thumpappoonkunnummele thumpithullum kunnummele

Thaalappolithaalamundu thaalamundu melamundu
Thanchathil kaavadiyaattam
(thaalappolithaalamundu...)
Thiratheyyamthullal theevetti kathinakal vere pinne
Therottam theeyaattam muthaaramman kodayaattam - 2
Sho....
(thumpappoonkunnummele....)

O... o...
Kaali perunkaaliyaane kaalapporu nerchayaane
Kaanuvaanaalukal koodum athilengo ninno
Kannilavan kathirmazhapeyyum pinne
Ninnaane ennaane ullil pooram kodiyettam - 2
Sho....
(thumpappoonkunnummele....)
Language: Malayalam

തുമ്പപ്പൂങ്കുന്നുമ്മേലെ തുമ്പിതുള്ളുംകുന്നുമ്മേലെ
മുത്തമിടും തെന്നൽകുഞ്ഞേ മുന്നാഴിപ്പൂ കടംതരുമോ - 2
ശ്ശോ....
ഇന്നാണേ ഇന്നാണേ ഇല്ലംകാവിൽ പെരുംകുരുതി - 2
തുമ്പപ്പൂങ്കുന്നുമ്മേലെ തുമ്പിതുള്ളും കുന്നുമ്മേലെ

താലപ്പൊലിത്താലമുണ്ട് താളമുണ്ട് മേളമുണ്ട്
തഞ്ചത്തിൽ കാവടിയാട്ടം
(താലപ്പൊലിത്താലമുണ്ട്...)
തിറതെയ്യംതുള്ളൽ തീവെട്ടി കതിനകൾ വേറെ പിന്നെ
തേരോട്ടം തീയാട്ടം മുത്താരമ്മൻ കൊടയാട്ടം - 2
ശ്ശോ....
(തുമ്പപ്പൂങ്കുന്നുമ്മേലെ....)

ഓ... ഓ...
കാളി പെരുംകാളിയാണേ കാളപ്പോര് നേർച്ചയാണേ
കാണുവാനാളുകൾ കൂടും അതിലെങ്ങോ നിന്നോ
കണ്ണിലവൻ കതിർമഴപെയ്യും പിന്നെ
നിന്നാണേ എന്നാണേ ഉള്ളിൽ പൂരം കൊടിയേറ്റം - 2
ശ്ശോ....
(തുമ്പപ്പൂങ്കുന്നുമ്മേലെ....)
Movie/Album name: Vijayam Nammude Senaani
Artists