Kando Nilaakkaayal

2019
Lyrics
Language: Malayalam

കണ്ണോ നിലാ കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ
കാറ്റേ ഇളം കാറ്റേ
ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ
അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ
ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ
കാറ്റേ ഇളം കാറ്റേ
ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ

പണ്ടേ ഉള്ളിന്നുള്ളിൽ വന്നോള്
കാണാതെ ഞാൻ കണ്ട പെണ്ണാണ്
മിന്നാമിന്നിക്കൂട്ടം പോലെന്നിൽ
ഓരോരോ സ്വപ്‌നങ്ങൾ പെയ്തോള്
പലതാമിടങ്ങളിൽ പലതാം മുഖങ്ങളിൽ
അവളെത്തിരഞ്ഞുപോയോരോ നാളിൽ
വൈകാതെൻ കുയിലാളിന്നരികത്തായ് ചെന്നെത്തും ഞാൻ

കണ്ണോ നിലാ കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ
കാറ്റേ ഇളം കാറ്റേ
ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ

എണ്ണാതേറെക്കാര്യം നെഞ്ചാകെ
കാണുമ്പോൾ മിണ്ടാനായ് കാത്തൂ ഞാൻ
എങ്ങാണോലഞ്ഞാലീ നിൻ കൂട്
നീ പാടും പാട്ടിന്റെ പേരെന്ത്
പ്രണയതുലാമഴ തനിയെ നനഞ്ഞിതാ
വരവായ് പെണ്ണേ നിന്നേ കൊണ്ടേ പോരാൻ
ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ

കണ്ണോ നിലാ കായൽ
കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ
കാറ്റേ ഇളം കാറ്റേ
ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ
Movie/Album name: Oru Yamandan Premakadha
Artists