Prema raagam

1982
Lyrics
Language: Malayalam

പ്രേമരാഗം പാടി വന്നൊരു
പൊന്‍കിനാവിന്‍ ശാരികേ
(പ്രേമരാഗം )
പാതിരാവില്‍ കുളിരില്‍ നിന്റെ
തൂവലിന്നു നനഞ്ഞുവോ
(പ്രേമരാഗം )

ഇണകള്‍ നിറയുമീ കുളിരിനു മധുമയതാളം
ഇമകളില്‍ രതിലയലഹരിയില്‍ അലിയുമീ ഭാവം
(ഇണകള്‍ )
പകരുമീ രജനിയില്‍ മൃദുലവികാരം പൂവിടും
(പ്രേമരാഗം )

പുതുമഴ ചൊരിയുമീ പുളകങ്ങള്‍ നുകരുന്നു ഭൂമി
കനവിലൊരൊളിമിന്നല്‍ക്കൊടിപോലെ വിടരുന്നെന്‍ മോഹം
(പുതുമഴ )
ഇനിയുമീ രജനിയില്‍ മധുരിമയാകാന്‍ നീ വരൂ
(പ്രേമരാഗം )
Movie/Album name: Shila
Artists