Kalyaanasougandhikappoovallayo

1975
Lyrics
Language: English

O..............

Kalyaanasougandhika poovallayo
Kaamanu nedicha madhuvallayo
Kamaneemani nee ente manassile
Kathirkaanaa kiliyallayo

Paribhavichomane pinangukayo nee
Pakalkkinaavu kandurangukayo
Vrishchikakkulirathee pachilakkudakkeezhil
Chithrashalabhamaay maruvukayo?(kalyaana)

Kaalidaasa shakunthala poloru
Kavithayaay nee nilkkumpol
Lajjaavathi nin anthappurathile
Nrithamandapathil njaan kadannotte
Njaan kadannotte
Kalyaana,,
Language: Malayalam

ഓ...ഓ..
കല്യാണസൌഗന്ധികപ്പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയോ
കല്യാണസൌഗന്ധികപ്പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയോ

കമനീമണി നീ എന്റെ മനസ്സിലെ
കതിര്‍കാണാക്കിളിയല്ലയോ

പരിഭവിച്ചോമനേ പിണങ്ങുകയോ നീ
പകല്‍ക്കിനാവു കണ്ടുറങ്ങുകയോ
വൃശ്ചികക്കുളിരത്തീ പച്ചിലക്കുടക്കീഴില്‍
ചിത്രശലഭമായ് മരുവുകയോ (കല്യാണ)

കാളിദാസ ശകുന്തള പോലൊരു
കവിതയായ് നീ നില്‍ക്കുമ്പോള്‍
ലജ്ജാവതി നിന്‍ അന്തപ്പുരത്തിലെ
നൃത്തമണ്ഡപത്തില്‍ ഞാന്‍ കടന്നോട്ടെ
ഞാന്‍ കടന്നോട്ടെ(കല്യാണ)

O..............
Movie/Album name: Kalyaana Sougandhikam
Artists