Kalyaanamee Mahaamahodayam

1995
Lyrics
Language: Malayalam

(സ്ത്രീ) അത്ഭുതം അതിസുന്ദരം സുമനോഹരം
സുഗന്ധഭരിതം ഈ പ്രകൃതിരമണീയതയില്‍
ഞാന്‍ സ്വയം മറന്നു പോവുകയാണു്
അപൂര്‍വ്വമായഗന്ധവഗാനാമൃതം
മനസ്സിനു് ആമോദമരുളുന്നു

(സ്ത്രീ) ഉം...
(സ്ത്രീ) ലാലാ ലലാ ലലാ ലലാ ലലാ
(പു ) ലാലാ ലലാ ലലാ ലലാ ലലാ
(സ്ത്രീ) ലാലാ ലലാ ലലാ ലലാ
(പു ) ഉ..

(സ്ത്രീ) കല്യാണമീ മഹാമഹോദയം
ഭൂലോകമേ നവോദയം
ഭൂലോകവും പുണരുന്ന ഭംഗിയോ
വാനും ഭൂവും ചുമ്പിക്കും വേളയോ
വാനിന്‍ തേരില്‍ താരാവിഹാരമോ
(പു) ആനന്ദമീ മഹാമഹോദയം
ആലോലമീ ശുഭോദയം

(സ്ത്രീ) ലതാവലി കൃതാര്‍ദ്ധരായി സുഹാസിനി സുമങ്ങളാല്‍
(പു) മനസ്സിലെ വസന്തമായി വിളങ്ങിയോ ഹിമാലയം
(സ്ത്രീ) ഉഷാമുഖം തെളിഞ്ഞു സ്വയംപ്രഭാവിലാസിയായു്
(പു) ദരത്തിടും തടാകം സുഗന്ധികാപ്രസാദിനി
(സ്ത്രീ) ചാരുതവലയം വിരിനിരകള്‍ സ്വാഗതമോതുന്നു
(പു) മഞ്ജിമവഴിയും മഞ്ഞലയില്‍ മുത്തുകള്‍ പൊഴിയുകയായു്
(സ്ത്രീ) ഒരു സ്വര്‍ഗ്ഗം ഈ മണ്ണിന്‍ ഇതളോലം സമാഗമം

(പു) ആനന്ദമീ മഹാമഹോദയം ആലോലമീ ശുഭോദയം

(സ്ത്രി) സരസ്സിനെ കൊതിക്കുമെന്നില്‍ തപസ്സുകള്‍ ഫലിക്കയായു്
(പു) സുപര്‍ണ്ണികാ സുഗന്ധമെന്റെ മനസ്സിനെ ഹരിക്കയായു്
(സ്ത്രി) മരാളിപോലിണങ്ങി സരോജിലേക്കിറങ്ങി ഞാന്‍
(പു) തെളിഞ്ഞുവോ മിഴിയില്‍ വിഹായസ്സിന്‍ ചടുല്ലത
(സ്ത്രി) താരകള്‍ പാടിയ പല്ലവിയില്‍ പൗര്‍ണ്ണമി തിരിയുന്നു
(പു) ചന്ദനസുരഭില വാടികയില്‍ കാകളിയുയരുന്നു
(സ്ത്രി) ഒരു സ്വര്‍ഗ്ഗം ഈ മണ്ണിന്‍ ഇതളോരം സമാഗമം

(സ്ത്രീ) കല്യാണമീ മഹാമഹോദയം
ഭൂലോകമേ മഹോദയം
(പു) നീലാകാശം അണയുന്നു ഭൂമിയില്‍
ഏതോ ഭാവം അണിയുന്നു മാനസം
വാനും ഭൂവും ചേരും മഹോത്സവം
(സ്ത്രീ) കല്യാണമീ മഹാമഹോദയം
ഭൂലോകമേ നവോദയം
Movie/Album name: Hai Sundary
Artists