തീ... വേനലിൽ പൊള്ളാതെ നീ...ർ പെയ്തു നീ ചീയാതെ ഞാ...ൻ കമ്പിളി പോലെ നിന്നെ പുണരാം
(കുച്ചു കുച്ചു )
ഞാ.. ൻ നിന്നുടെ മാറത്തു മെ..ല്ലേ വേരുകൾ ആഴ്ത്തിടാം നിൻ ഹരിത പരവതാനിയാകാം
കാ..ലം കൂട്ടുനിന്നില്ലെങ്കിലും എന്നെ പറിച്ചെറിഞ്ഞാലും വീ..ണ്ടും പടർന്നുകേറിടും ഞാൻ (എന്തിനീ വേഗം)
എന്തിനീ വേഗം ഇത്തിരി നേരം എന്തിനീ വേഗം ഇത്തിരി നേരം പറ്റിപ്പിടിച്ചു ഞാൻ നിന്നോട്ടെ നിന്നുടെ മൃദുലപ്രതലം അധികമധുരം അതിമനോഹരം. മാനത്തെ അമ്പിളി ചേലൊത്ത കുമ്പിളിൽ കൊണ്ടുവരാനായി സാധിച്ചില്ലെങ്കിലും കാറ്റിലും കോളിലും കൂട്ടുപങ്കിടാം ഞാൻ മതിവരുവോളം. എന്തിനീ വേഗം ഇത്തിരി നേരം
എന്തിനീ വേഗം ഇത്തിരി നേരം
എന്തിനീ വേഗം ഇത്തിരി നേരം
ആ ആ ആ ഹാ ഹ ആ...
Movie/Album name: Vaazha - Biopic of a Billion Boys