Oru Kochu Swapnathin

1966
Lyrics
Language: English

Oru kochu swapnathin chirakumayaviduthe
Arikil njanippol vannenkil
Oru nokku kanam oru vakku kelkkam
Orumicha dukhathil panku cheram

Pattu polullora paadangal randum
Kettipidichonnu pottikarayam
Murivettu neerunna virimarilente
Viralinal thazhuki venna purattam
(oru kochu)

Ennum njan chennu vilichillayenkil
Unnillurangilla mal jeevanaadhan
Ullil kidakkumen unnithan achane
Kannodu kannennu kanikkum daivam?
(oru kochu)
Language: Malayalam

ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം

പട്ടുപോലുള്ളോരാപാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍

എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്‍കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
Movie/Album name: Tharavaattamma
Artists