വാനം തേടിത്തേടി
വേനല്‍ താണ്ടിത്താണ്ടി
വേഗം മേലേ പോകില്‍
വിടരുമീ ഈറന്‍ രാവില്‍ എന്നെ
തൂവല്‍ ചായും പോലെ
നെഞ്ചില്‍ അടച്ചിടില്‍
പ്രണയമാം പുഴകളില്‍ ഉണര്‍ന്നു നീ നീന്തിടില്‍
(വാനം )
മാലയൊന്നും ചാര്‍ത്തിടേണ്ട
താലിയൊന്നും തീര്‍ത്തിടേണ്ട
നീയും ഞാനും ഒന്നു തന്നേടാ
നാടു കാണാന്‍ തോന്നണില്ല
വീടു കാണാന്‍ മോഹമില്ല
നീയെന്‍ ചാരെ കൊഞ്ചിത്തഞ്ചുമ്പോള്‍
ചിറകു നീര്‍ത്തി കനവു ചൊല്ലി
അലയുവാന്‍ പോയിടാം
ചുണ്ടോടു ചുണ്ടില്‍
തേനുണ്ടു് കൂടില്‍
നിറഞ്ഞ സ്നേഹത്തില്‍ നീയും ഞാനും ഒന്നു തന്നെ
(വാനം )
പാരിജാതപ്പൂക്കളെല്ലാം
കാറ്റില്ലാടും പാതിരാവില്‍
ഒന്നു പോലെ നീന്തി ലാളിക്കാം
പാല്‍നിലാവില്‍ താരകങ്ങള്‍
കണ്ണു ചിമ്മും നേരം മെല്ലെ
തമ്മില്‍ തമ്മില്‍ പുല്‍കി ചേക്കേറാം
ഒരുമയോടെ പെരുമയോടെ
ഉലകില്‍ കളിയാടിടാം
നിനവിലാകെ നിറങ്ങള്‍ ചൂടി
നമുക്കീ ജന്മത്തില്‍ സ്നേഹം ചൊല്ലി ഊഞ്ഞാലിടാം
(വാനം )
Movie/Album name: Charulatha
Artists