Oru madhura swapnamalla madirolsavamalla Madhupaana leelayalla jeevitham Oru neenda yaathra.. ithoru theerdha yaathra Sukha dukhangal than ghoshayaathra Oru madhura swapnamalla madirolsavamalla Madhupaana leelayalla jeevitham.. nalla jeevitham.....
Language: Malayalam
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു നീണ്ട യാത്ര ഒരു തീർത്ഥയാത്ര സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം
നോവുകൾ ചെമ്പനിനീർ പൂവായി വിരിയുന്നു പൂവിനു മുൾമുനകൾ കാവൽ നിൽക്കുന്നു (നോവുകള്‍) ആവണിപ്പൊൻവെയിലും ആടിക്കാർമുകിലും ഭൂമിയെ രോമാഞ്ചമണിയിക്കുന്നു
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം
മഞ്ഞുനീരണിയുന്ന മന്ദാരപുഷ്പം പോൽ കണ്ണീരിൽ അലിയുന്നു മണ്ണിന്റെ മോഹങ്ങൾ (മഞ്ഞുനീരണിയുന്ന) സത്യത്തിൻ മുഖം മൂടാൻ ദുഃഖത്തിൻ കണ്ണു പൊത്താൻ ഇക്കൊച്ചു മധുപാത്രം മതിയാമെന്നോ
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു നീണ്ട യാത്ര ഇതൊരു തീർത്ഥയാത്ര സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര.. ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല മധുപാന ലീലയല്ല ജീവിതം.. നല്ല ജീവിതം...