Kunkumamo II

1997
Lyrics
Language: English

Kunkumamo nilaappuzhayil
Sandhya chaarthiya chandanamo
Kandunarum nin poonkavilinayil
Pathiye viriyum paribhavamalaraay

Kaattiletho kaatharamainakal
Paattumoolum yaaminiyil
Aattuvanchikal pookkumbol
Vennilaavin thoniyeri
Virunnu vanna vayalkkiliye
Nin kalamozhiyilalinju njan

Vellimegham venpraavukalaay
Peythirangum medukalil
Maarivillin chillizhayinnooyal
Kettum pon veyilil
Ponnilanjikal pootha kodikal
Poovithal pulppaaya neyyumbol
Nin virimaaril mayangi njan
Language: Malayalam

കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
കണ്ടുണരും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്

മഞ്ഞണിയും നെയ്യാമ്പലിനെ
വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ
കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍
കുളിരായ് പൊഴിയും പാതിരാമഴയായ്
(കുങ്കുമമോ...)

കാട്ടിലേതോ കാതരമൈനകൾ
പാട്ടു മൂളും യാമിനിയിൽ
ആദ്യമായെന്‍ പ്രണയ തടങ്ങളില്‍
ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍
വെണ്ണിലാവിന്‍ തോണിയേറി
വിരുന്നു വന്ന വയല്‍ക്കിളിയേ
നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍
(കുങ്കുമമോ...)

വെള്ളിമേഘം വെണ്‍പ്രാവുകളായ്
പെയ്തിറങ്ങും മേടുകളില്‍
മാരിവില്ലിന്‍ ചില്ലയിലഴയിന്നൂയല്‍
കെട്ടും പൊന്‍ വെയിലിൽ
പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍
പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍
നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍
(കുങ്കുമമോ...)
Movie/Album name: Lelam
Artists