അരികിൽ നീ തണലായ് ഞാൻ നിറയും ഹൃദയം പ്രിയമായ് നീ മൊഴിയായ് ഞാൻ പിടയും മിഴികൾ നിലാവുകൾ പകർന്നതോ കിനാവുകൾ പറഞ്ഞതോ നെഞ്ചിലെ മോഹം മൗനം പ്രണയം കണ്ണിലെ ഇതു പോലൊരു സുഖമഴയിൽ ആ... അരികിൽ നീ തണലായ് ഞാൻ നിറയും ഹൃദയം
ആ... ഈ നിറമഴയിൽ പുഴതൻ പടവുകളിൽ ഞാൻ അലിയുകയായ് പ്രിയനേ നിന്നഴകിൽ (2) കരങ്ങൾ തേടി വന്നതോ അഴിഞ്ഞു നിൻ മുടിച്ചുരുൾ നെഞ്ചിലെ പ്രിയം തരും സ്വരം നീയെന്നുള്ളിൽ പകരും മ പ നി സ ഗ രി സ നി ധ മ പ ഗ മ ഗ രി അരികിൽ നീ തണലായ് ഞാൻ നിറയും ഹൃദയം പ്രിയമായ് നീ മൊഴിയായ് ഞാൻ
പൂവിതളുകളിൽ നറുതേൻ മലരുകളിൽ ഞാൻ നുകരുകയായ് മധുരം നിന്നധരം നിറങ്ങൾ ചാരെ വന്നതോ തെളിഞ്ഞു നിൻ കവിൾത്തടം നെഞ്ചിലെ പ്രിയം തരും സ്വരം നീയെന്നുള്ളിൽ പകരും മ പ നി സ ഗ രി സ നി ധ മ പ ഗ മ ഗ രി കുളിർ പകരും ഇത് പ്രണയം മലരേ മൗനം അരികിൽ നീ അരികിൽ നീ