Rakkadalala

2017
Lyrics
Language: Malayalam

രാക്കടലല മേലെ പൂമ്പുലരികൾ തേടി
ഈ ചിറകുകൾ വീശി നാം അലയുകയായി
വെയിൽനാളമായ് വരൂ നീ പ്രിയനേ
രാക്കടലല മേലെ പൂമ്പുലരികൾ തേടി
ഈ ചിറകുകൾ വീശി നാം അലയുകയായി

പാതിരയും പകലായ് തെളിയും
ഓരിലയും വനമായ് നിറയും
നീർമണികൾ മഴയായ് പൊഴിയും
നീ വരുവാൻ ഹൃദയം പിടയും
ഓർത്തിരിക്കാതെ എന്നിൽ
ആർത്തു പെയ്യുന്നതാരോ
നവൽ നീ ജൂവൽ …ആ.. നവൽ നീ ജൂവൽ ആ
രാക്കടലല മേലെ പൂമ്പുലരികൾ തേടി
ഈ ചിറകുകൾ വീശി നാം അലയുകയായി

വാർമതി പോൽ പതിയേ വളരും
പൗർണ്ണമിയായ് കനകം ചൊരിയും
പാഴ്ശ്രുതിയും ലയമായ് വിരിയും
നീയരികെ നദിയായ് ഒഴുകും
ഏദനിൽ നിന്നും പൂക്കൾ
ഭൂവിൽ വീഴ്ത്തുന്നതാരോ
നവൽ നീ ജൂവൽ … നവൽ നീ ജൂവൽ

ഞാനൊരു തിരയാണോ
നീ മറുകരയാണോ
ഈ പ്രിയതരനോവിൽ എൻ ഇഴകളുലഞ്ഞു
Movie/Album name: Nawal Enna Jewel
Artists