Raakendu Kiranangal

1978
Lyrics
Language: English

Raakendukiranangal oli veeshiyillaa
Rajaneekadambangal mizhi chimmiyillaa
Madanolsavangalkku niramaala chaarthii
Manavum thanuvum marubhoomiyaayii
Nidraa viheenangalallo ennum
Avalude raavukal ennum avalude raavukal

Aalambamillatha naalil
Aval polumariyaatha neram
Kaalam vannaa kanneerppoovin
Karalinnullil kaliyambeythu
Raavin nenjil kolam thullum
Romaanjamaayaval maarii (raagendu)

Aarorumariyaathe paavam aareyo dhyaanichu mookam
Kaalam vannaa poojaabimbam
Kaanikkayaay kaazhcha vechu
Nirmaalyam kondaaraadhikkaan
Aakaatheyannaval ninnuu (raagendu)
Language: Malayalam

രാകേന്ദുകിരണങ്ങള്‍ ഒളിവീശീയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ല
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകള്‍

ആലംബമില്ലാത്ത നാളില്‍
അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി

ആരോരുമറിയാതെ പാവം
ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍
ആകാതെയന്നവള്‍ നിന്നൂ
Movie/Album name: Avalude Raavukal
Artists