Pranayakavithakal mohsith

2000
Lyrics
Language: Malayalam

പ്രണയകവിതകൾ ലഹരി പകരും
പ്രമദവനികയിൽ കുളിര് നിറയും
ഹൃദയ ലതികകൾ തളിരിലുലയും
മദനശിലകളിൽ മഞ്ഞു പൊതിയും
മിഴികളും മിഴികളും ഇടയുന്ന നേരം
മൊഴികളിലോതുങ്ങില്ല ഹൃദയവികാരം
തിരകളും തിരകളും പുണരുന്ന നേരം
വിരിമണലൊരുക്കുന്നു മൃദുവികാരം
നിറയുന്നു പതയുന്നു വൈൻ ഗ്ലാസുകൾ
താനാനീ ..താനേ ..
(പ്രണയകവിതകൾ...)

ആ..ആ...
ആദവും ഹവ്വയും ഒരു കൂട്ട്
റോമിയോ ജൂലിയറ്റ് ഒരു കൂട്ട് ..ആ ..നാ .. (2)
മജ്നു ലൈലയും ഒരു കൂട്ട്
മാരന്റെ പന്തലിൽ കൊടിയേറ്റ്
പ്രണയമഴയിൽ നനയുമിണകൾ
പുളകമണിയും പുതിയ കഥകൾ
ഭൂമിയെ പൂകൊണ്ട് മൂടുന്ന നേരം
നീയെന്നെ പൊതിയുന്ന മധുര വസന്തം (2 )
(പ്രണയകവിതകൾ...)

മണ്ണിനും പെണ്ണിനും പതിനേഴ്‌
മാനിന്റെ കണ്ണിനും പതിനേഴ്‌ ..ആ.. (2)
മയിലിനും കുയിലിനും പതിനേഴ്‌
മനസ്സിനും പ്രായം പതിനേഴ്‌
വളകളിളകും കിളികൾ പാടും
വരനും വധുവും വലയിൽ വീഴും
മാനത്തെ വിളക്കിലെ പൊൻതിരി താഴും
മാനത്ത് പാല്‍ക്കടല്‍ പതപതഞ്ഞാടും
(പ്രണയകവിതകൾ...)
Movie/Album name: Sahayaathrikaykku Snehapoorvam
Artists