(f)തേന്‍ നിലാവു പോലെന്‍ ചിരി തൂകി നിന്ന നേരം ചിരകണിയും ഈ കനവിനു നേരെ പുതിയൊരു നാളം ഇതാ (m)ആദ്യരാവിലൂടെ കുളിരാര്‍ന്ന മോഹജാലം ഇതള്‍ വിരിയും ചൊടികളില്‍ എന്തേ തിരയുടെ താളലയം (f)ഒരു സാന്ത്വനം കേള്‍ക്കുമീ ഭാവഗാനമായ് (m)ഹരി ചന്ദനം പൂശി നീ ദേവ ഹംസമായ് (f)കളഹംസം നീന്തും രാവില്‍ കനവൊന്നായ് തീരും നാളില്‍ കതിരായി നിഴലായി കളിയൂഞ്ഞാല് ആടാമോ
(m)സാന്ധ്യ ശോഭയോടെ മിഴിവാര്‍ന്ന സ്നേഹതീരം സുഖ തരളിതമൊഴുകുകയല്ലേ നിളയുടെ ലാസ്യ ലയം (f)കാന്തനോടു ചേരും കളിവാക്കു ചൊല്ലി ആടും അണിയറകളില്‍ ഉണരുകയാണോ സിരയുടെ ഭാവതലം (m)ഇനി ശ്രീമതി നീ വരൂ കാവ്യസാരമായ് കിളിവാതിലില്‍ ചേര്‍ന്നു വാ ആരവങ്ങളായ്
(m)കളഹംസം നീന്തും രാവില്‍ കനവൊന്നായ് തീരും നാളില്‍ കതിരായ് നിഴലായ് കളിയൂഞ്ഞാല് ആടാമോ (f)കണ്ണേറാം കൂട്ടില്‍ ഇല തീരാപ്പൂക്കൊമ്പില് (m)കണ്ണായ് വാഴ്ത്താം ഞാന്‍ കവിളോരം മൂടാം ഞാന്‍ (f)ഇത് മുന്തിരിവള്ളി ഒരുക്കിയ കൂടാരം ല ല ലാ ലാ ലാ ലാ ലാ ലാ (2) ല ല ലാ ല ല ലാ ല ല ലാ ലാ ലാ ലാ ലാ ലാ