Koovaram Kili

2009
Lyrics
Language: English

[koovaram kilipaithalae kunukku chempakathaen tharaam
Kunnolam kumpaalael manjalarachutharaam ] - {f}
[aampalakkulirampili kudanivarththanaaredi
Muththoolam kunnumael maamazhamuthanedi] - {m}
[kuppivalaykkoru koottumaay kuttimanikkuyil kooki vaa] - {f}
[ponnaarae minnaarae midukkikkunjaavae] - {m}

[koovaram kilipaithalae kunukku chempakathaen tharaam] - {f}
[kunnolam kumpaalael manjalarachutharaam] - {m}

[ponnaaryan koyyumpam thumpikku choroonu~
Katturumpammae kuttikurumpin kaathukuththaaninnu] - {f}
[vellaaram kallinmael vellinilaavillae
Thullithulumpum puumanippennin paadasaramtheerkkaan
Madichithathae murukkaan theruththutharaam
Varampin kallyaanam kuudaanaay nellolappanthalidaam] - {m}

[koovaram kilipaithalae kunukku chempakathaen tharaam
[kunnolam kumpaalael manjalarachutharaam] - {f}

[chaeloolum chundathe chinganilaavunnaan
Chillukokkode chutipparakkum chinnachakooram njaan] -{f}
[maampoovin mottoolum maaraththe maamunnaan
Manchaadimainae mataarum kaanathennuvirunnuvarum
Kurunjipraavae kurukaan payarvarukkaam
Kulirin koodaaram thaedaanaay anthikk chaekkaeraam] - {m}

[koovaram kilipaithalae kunukku chempakathaen tharaam
Kunnolam kumpaalael manjalarachutharaam ] - {f}
[aampalakkulirampili kudanivarththanaaredi
Muththoolam kunnumael maamazhamuthanedi] - {m}
[kuppivalaykkoru koottumaay kuttimanikkuyil kooki vaa] - {f}
[ponnaarae minnaarae midukkikkunjaavae] - {m}
Language: Malayalam

[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം ] - f
[ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ] - m
[കുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാ] - f
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - m

[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം] - f
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - m

[പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്] - f
[വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം] - m

[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - f

[ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍] -f
[മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ്‌ അന്തിക്ക്‌ ചേക്കേറാം] - m

[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം ] - f
[ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ] - m
[കുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാ] - f
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - {m
Movie/Album name: Banaras
Artists