Kalichu Chirichu

2011
Lyrics
Language: English

Kalichu chirichuvarum kaathoram
Parannu parannu varum kannoram
Kalichu chirichuvarum kaathoram
Parannu parannu varum kannoram
Mulankaattil moolippaarum vande...
Kanavukalil pootha paarijaatham
Malanirayil vaariyittathaaru
Nunaparayum kaattoo..neeyaarini chollu

Kalichu chirichuvarum kaathoram
Parannu parannu varum kannoram

Hima manimazha veenaraathriyil
Ithalarakalil kaatha thenkanam
Parayaathe nee edutho....(hima manimazha...)
Raavoramaay nee vannathum
Oru choranaay nee maanjathum
Cheruchirikalil kurukiya praavin
Kadamizhikalil murukiya maunam
Kandittum kaanaathe mindaathe pokayo.....
Chollu chollu nee...chollu chollu nee...
Chollu chollu nee...
Kalichu chirichuvarum kaathoram
Parannu parannu varum kannoram
Kalichu chirichuvarum kaathoram
Parannu parannu varum kannoram

Kasavizhakalil neytha sandhyayil
Kuliralakalil veena kunkumam
Parayaathe neeyedutho...(kasavizhakalil..)
Mazha meghamaay nee peythathum
Malarkkoompupol njaan ninnathum
Thalirilakalililakiya moham
Karalinakalil nurayidum raagam
Innenthe manveena paadaathe pokayo....
Chollu chollu nee...chollu chollu nee...
Chollu chollu nee...
(kalichu chirichuvarum....)
Language: Malayalam

കളിച്ചു ചിരിച്ചുവരും കാതോരം
പറന്നു പറന്നു വരും കണ്ണോരം
കളിച്ചു ചിരിച്ചുവരും കാതോരം
പറന്നു പറന്നു വരും കണ്ണോരം
മുളങ്കാട്ടില്‍ മൂളിപ്പാറും വണ്ടേ...
കനവുകളിൽ പൂത്ത പാരിജാതം
മലനിരയില്‍ വാരിയിട്ടതാരു്
നുണപറയും കാറ്റോ..നീയാരിനി ചൊല്ല്

കളിച്ചു ചിരിച്ചുവരും കാതോരം
പറന്നു പറന്നു വരും കണ്ണോരം

ഹിമമണിമഴ വീണ രാത്രിയില്‍
ഇതളറകളില്‍ കാത്ത തേന്‍കണം
പറയാതെ നീ എടുത്തോ....(ഹിമമണിമഴ...)
രാവോരമായ് നീ വന്നതും
ഒരു ചോരനായ് നീ മാഞ്ഞതും
ചെറുചിരികളില്‍ കുറുകിയ പ്രാവിന്‍
കടമിഴികളില്‍ മുറുകിയ മൌനം
കണ്ടിട്ടും കാണാതെ മിണ്ടാതെ പോകയോ.....
ചൊല്ലുചൊല്ലു നീ...ചൊല്ലുചൊല്ലു നീ...
ചൊല്ലുചൊല്ലു നീ...

കളിച്ചു ചിരിച്ചുവരും കാതോരം
പറന്നു പറന്നു വരും കണ്ണോരം
കളിച്ചു ചിരിച്ചുവരും കാതോരം
പറന്നു പറന്നു വരും കണ്ണോരം

കസവിഴകളില്‍ നെയ്ത സന്ധ്യയില്‍
കുളിരലകളില്‍ വീണ കുങ്കുമം
പറയാതെ നീയെടുത്തോ...(കസവിഴകളില്‍..)
മഴമേഘമായ് നീ പെയ്തതും
മലർക്കൂമ്പുപോൽ ഞാന്‍ നിന്നതും
തളിരിലകളിലിളകിയ മോഹം
കരളിണകളില്‍ നുരയിടും രാഗം
ഇന്നെന്തേ മണ്‍വീണ പാടാതെ പോകയോ...
ചൊല്ലുചൊല്ലു നീ...ചൊല്ലുചൊല്ലു നീ...
ചൊല്ലുചൊല്ലു നീ...
(കളിച്ചു ചിരിച്ചുവരും....)
Movie/Album name: Kayam
Artists