Makkathu Poyvarum

1968
Lyrics
Language: English

മക്കത്തുപോയ്‌വരും മാനത്തെ ഹാജിയാര്‍ക്കു്

Makkathu poyvarum maanathe hajiyaarkku
Muthupathichoru menaavu
Udukkaan kasavitta kallimundu
Nadakkaan methiyadi ponnu kondu

Niskaara muzhayulla nettikku meethe
Neelakkambili ponthoppi
Puthaykkanalakkiya poonilaavu
Punnaarikkaan maankutti (makkathu)

Valikkaan moopparkku vellichuruttu
Vaayikkaan padachonte kithaabu
Vettila thinnu murukkithuppaan
Vellappalunkinte kolambi (makkathu)
Language: Malayalam

മക്കത്തുപോയ്‌വരും മാനത്തെ ഹാജിയാര്‍ക്കു്
മുത്തുപതിച്ചൊരു മേനാവു്
ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ടു്
നടക്കാന്‍ മെതിയടി പൊന്നുകൊണ്ടു്

മക്കത്തു് ....

നിസ്ക്കാര മുഴയുള്ള നെറ്റിക്കു് മീതെ
നീല കമ്പിളി പൊന്‍തൊപ്പി
നിസ്ക്കാര മുഴയുള്ള ....
പുതയ്ക്കാനലക്കിയ പൂനിലാവു്
പുന്നാരിക്കാന്‍ മാന്‍കുട്ടി
പുതയ്ക്കാനലക്കിയ ...

മക്കത്തു് പോയ്‌വരും .....

വലിക്കാന്‍ മൂപ്പര്‍ക്കു് വെള്ളിച്ചുരുട്ടു്
വായിക്കാന്‍ പടച്ചോന്റെ കിത്താബു്
വലിക്കാന്‍ ....
വെറ്റില തിന്നു് മുറുക്കിത്തുപ്പാന്‍
വെള്ളപ്പളുങ്കിന്റെ കോളാമ്പി
വെറ്റില ....
Movie/Album name: Ezhu Raathrikal
Artists