Omale aaromale chenthaamare nin chaareyaay Kaarvandupole vannu njaan anuraagamaakum theninaay... Oru nokkilo anuraagam nunayothuvaanaruthaamo Poonchendinaamo vandinullam kandidaathe chollaan Ishtamaanennothaan.... Oh oh omale aaromale chenthaamare nin chaareyaay Kaarvandupole vannu njaan anuraagamaakum theninaay... Athu venda njaano pokayaay... Anuraagamaakum theninaay...
Language: Malayalam
ഓമലേ ആരോമലേ ചെന്താമരേ നിൻ ചാരെയായ് കാർവണ്ടുപോലെ വന്നു ഞാൻ അനുരാഗമാകും തേനിനായ്.. ഒരു നോക്കിലോ അനുരാഗം നുണയോതുവാനരുതാമോ പൂഞ്ചെണ്ടിനാമോ വണ്ടിനുള്ളം കണ്ടിടാതെ ചൊല്ലാൻ ഇഷ്ടമാണെന്നോതാൻ.... ഓ ഓ ഓമലേ ആരോമലേ ചെന്താമരേ നിൻ ചാരെയായ് കാർവണ്ടുപോലെ വന്നു ഞാൻ അനുരാഗമാകും തേനിനായ്....
ജീവിതമൊരു കളിയാണോ..നിൻ വേലയിൽ ഇവൾ വീഴാനോ... മതിമതി ഇങ്ങനെ മൂളിടാതെ നീ ആ വഴി പോയകലാമോ... ഓമലേ ഓഓ ഓമലേ...ഓമലേ... അഴകിവനില്ലെന്നാണോ..ഞാൻ അടിമുടി പോരെന്നാണോ... കരിമുകിലിൻ നിറമേനിയായതോ പരിഭവമിനിയെന്താണോ... ഒന്നു നീ വന്നെങ്കിൽ...എന്തോ... പൊന്നിനാൽ മൂടാമേ...ഓഹോ... വെണ്ണിലാവേ...എന്റെ ചാരെ വന്നിടാമോ... ഓമലേ ആരോമലേ ചെന്താമരേ നിൻ ചാരെയായ് കാർവണ്ടുപോലെ വന്നു ഞാൻ അനുരാഗമാകും തേനിനായ്....
ചാരുതമേനിയിലാണോ...നിൻ കാമന മേനിയോടാണോ അഴകതു നന്മ നിറഞ്ഞൊരുള്ളിലാണെന്നതു് നീയറിയാമോ... നിൻ മിഴിയമ്പുകളാലേ...ഈ ചിരിയുടെ തേന്മലയാലേ... മൊഴിമുനയാലെ വീണുപോയി ഞാൻ എൻ മനമൊന്നറിയാമോ... ഒന്നു നീ വന്നെങ്കിൽ...എന്തോ... പൊന്നിനാൽ മൂടാമേ...ഓഹോ... വെണ്ണിലാവേ...എന്റെ ചാരെ വന്നിടാമോ...
ഓമലേ ആരോമലേ ചെന്താമരേ നിൻ ചാരെയായ് കാർവണ്ടുപോലെ വന്നു ഞാൻ അനുരാഗമാകും തേനിനായ്.. ഒരു നോക്കിലോ അനുരാഗം നുണയോതുവാനരുതാമോ പൂഞ്ചെണ്ടിനാമോ വണ്ടിനുള്ളം കണ്ടിടാതെ ചൊല്ലാൻ ഇഷ്ടമാണെന്നോതാൻ.... ഓ ഓ ഓമലേ ആരോമലേ ചെന്താമരേ നിൻ ചാരെയായ് കാർവണ്ടുപോലെ വന്നു ഞാൻ അനുരാഗമാകും തേനിനായ്.... അതുവേണ്ട ഞാനോ പോകയായ്... അനുരാഗമാകും തേനിനായ്...