Vilakkinte Naalam

2012
Lyrics
Language: Malayalam

വിളക്കിന്റെ നാളം പോലെ നീ
എന്‍ മിഴിയുടെ നടയിലെ
ഉഷസ്സിന്റെ ദീപം പോലെ നീ
പൊന്നെഴുതിയ പുലരിയില്‍
മാറില്‍ സൂര്യവര്‍ണ്ണങ്ങളില്‍ മുഴുക്കാപ്പു ചാര്‍ത്തി മനം
മരന്ദക്കിനാവില്‍ സ്വയം അഭിഷേകമാടി മനം
നവ നവ ലഹരിയില്‍
(വിളക്കിന്റെ നാളം )

വിരല്‍ കൊണ്ടു നീ ചൂടുമീ കുളിര്‍മൊട്ടുകള്‍
വിരിഞ്ഞിട്ടു് തേനൂറി പവന്‍ മാരിയില്‍
വിരുന്നുണ്ണുവാനോ പോരൂ വെയില്‍ത്തുമ്പി നീ
കിനാവിന്റെ പാടം തന്നിലെ നെന്മണിയുടെ കവിളിനെ
ഉരുമ്മുന്നൊരീറന്‍ കാറ്റു നീ

മുളംതണ്ടു് ഞാനെങ്കിലും ഇളംചുണ്ടു് നീ
മയില്‍പ്പീലി ഞാനെങ്കില്‍ മഴത്തുള്ളി നീ
നമുക്കുള്ളതല്ലേ എന്നും വസന്തോത്സവം
നിലാവിന്റെ തൂവല്‍ക്കയ്യു പോല്‍ എന്‍ പുഴയുടെ അഴകിനെ
തലോടുന്നു മെല്ലെ മെല്ലെ നീ
(വിളക്കിന്റെ നാളം )
Movie/Album name: Raasaleela
Artists