Paattupaadiyurakkaam Njan (Seetha) [1960]

1986
Lyrics
Language: Malayalam

രാരിരാരോ രാരിരോ
രാരിരാരോ രാരിരോ....
പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ
കരളിന്റെ കാതലേ

നിന്നാലീ‍ പുല്‍മാടം
പൂമേടയായെടാ (2)
കണ്ണാണെ എനിക്കു
സാമ്രാജ്യം കൈവന്നെടാ
വന്നെടാ...
(പാട്ടുപാടി ...)

രാജാവായ് തീരും നീ
ഒരു കാലമോമനേ (2)
മറക്കാതെ അന്നു തന്‍
താതന്‍ ശ്രീരാമനേ
രാമനേ...
(പാട്ടുപാടി ..)

രാരിരാരോ രാരിരോ
രാരിരാരോ രാരിരോ....
രാരിരാരോ രാരിരോ
രാരിരാരോ രാരിരോ....
Movie/Album name: Anaswara Gaanangal
Artists