Swarggam onnaay thaanirangumpol Munnil kaanaam puthiyoru naaleye Doorangal kaidoorathaay.... Ini athirellaam maayum pole Snehathaal nirayum pole..... Naa naa naa...naa na naa naa... Naa naa naa...naa na naa naa.... Melle thooval veeshi maanju poyo pookkaalam Melle........
Language: Malayalam
മെല്ലെ തൂവൽ വീശി മാഞ്ഞു പോയോ പൂക്കാലം ഉള്ളിൽ വിങ്ങും നോവിൽ കുഞ്ഞു സ്വപ്നം മാത്രമായ് നീറും നെഞ്ചകത്തിൽ കുഞ്ഞു പ്രാർത്ഥനകൾ നീർമണികൾ കോർത്തൊർച്ചനകൾ ഓരോ നാളും കൂടെ കൂട്ടായ് കൂടെ... തണലായ് നിഴലായ് വഴി പിരിയാതൊടുവിൽവരെ രാവിൽ മിന്നും താരം പോലെ മുന്നിൽ മിന്നാൻ മിന്നാമിനുങ്ങാകാൻ മെല്ലെ തൂവൽ വീശി മാഞ്ഞു പോയോ പൂക്കാലം ഉള്ളിൽ വിങ്ങും നോവിൽ കുഞ്ഞു സ്വപ്നം മാത്രമായ്.....
ഉള്ളിലെ സ്വർഗ്ഗത്തിൻ നന്മകളോരോന്നായ് കുഞ്ഞൊരു വെട്ടമായ് പുഞ്ചിരിക്കാൻ ഓരോരോ കനവുകളായ് ദൂരങ്ങൾ പോകുമ്പോൾ ഏതേതോ കനിവുമായ് കാത്തുനിൽക്കാൻ മേഘങ്ങളെല്ലാം പെയ്യും നേരം ആകാശമായി കുട നിവർത്താൻ ഇരുളിടങ്ങൾ നിറവർണ്ണങ്ങളായ് ഇനി മിഴിനീരു കുളിരായി പെയ്യും നേരം...
സ്വർഗ്ഗം ഒന്നായ് താണിറങ്ങുമ്പോൾ മുന്നിൽ കാണാം പുതിയൊരു നാളെയെ ദൂരങ്ങൾ കൈദൂരത്തായ്.... ഇനി അതിരെല്ലാം മായും പോലെ സ്നേഹത്താൽ നിറയും പോലെ..... നാ നാ നാ...നാന നാനാ... നാ നാ നാ...നാന നാനാ.... മെല്ലെ തൂവൽ വീശി മാഞ്ഞു പോയോ പൂക്കാലം മെല്ലെ........