അവനില്ലാതെ ഏകാന്തതയില്‍ എരിയുകയാണെന്നു ചൊല്ലൂ നീ കരയാന്‍ പോലും കഴിയാതെ ഞാന്‍ കഴിയുകയാണെന്നു ചൊല്ലൂ നീ വേദനയവനായ് നല്‍കീടാന്‍ ഞാന്‍ ചെയ്തൊരു പാപമെന്തേ..... (കപോതമേ.....)
മനസ്സിന്‍ മനസ്സില്‍ മരുവുന്നവനെന്‍ സര്‍വ്വവുമാണെന്നു കരുതുന്നു അവനെനിക്കാരോ ഞാനവന്നാരോ അതു ഞാനിപ്പോളറിയുന്നു .. അവനെക്കൂടെ കൊണ്ടുവരൂ നീ എന്‍ ക്ഷമ തീരാറായ്.... (കപോതമേ.....)
ഇവിടെ കാലം ഹൃദ്യമെന്നാലും സ്നേഹം നേരിയൊരഴലായി അകലെയെന്നാലും അവളില്‍ തന്നെ എന്മനമെന്നതു ചൊല്ലൂ നീ ഞാന്‍ വരുന്നു നിന്‍ പിന്നാലെ എന്നൊരു ദൂതേകൂ..... (കപോതമേ.....)
നോക്കും വഴിയില്‍ എൻ കണ്ണിണയില്‍ വേറൊന്നില്ലാ നീയെന്യേ ആശിക്കുന്നു നിലനില്‍ക്കാനീ ദൃശ്യമെന്നും ഇതുപോലെ.. ഇതിനു മുമ്പൊന്നും ഇത്ര നിറങ്ങള്‍ ലോകമണിഞ്ഞില്ല ... (കപോതമേ.....)