സഞ്ചാരീ സ്വപ്നസഞ്ചാരീ ഈ മഞ്ചാടിക്കുടിലിൻ മുറ്റത്തുവരുമോ നിൻ ചൂഡാമണി തരുമോ (സഞ്ചാരീ..)
പുല്ലാനിത്താഴ്വരക്കാട്ടിൽ പോയി ഞാൻ പുള്ളിപ്പുലിനഖം കൊണ്ടു വരാം ഈ കണ്ണാടിപ്പുഴയിൽ നീർ കുടിക്കാൻ വരും കസ്തൂരി മൃഗത്തിനെ പിടിച്ചു തരാം ഒരു മോതിരത്തിനു കല്ലുതരൂ കല്ലുതരൂ ...ഒരു കല്ലുതരൂ (സഞ്ചാരീ..)
ഭൂതത്താൻ പാറകൾ കേറിപ്പോയ് ഞാൻ പൂന്തേൻമെഴുകട കൊണ്ടു വരാം ഈ പൊന്നോലത്തണലിൽ കിടന്നുറങ്ങാനൊരു മന്ദാരക്കിടക്ക ഞാൻ വിരിച്ചു തരാം ഒരു മൂക്കുത്തിക്കു മുത്തുതരൂ മുത്തുതരൂ ഒരു മുത്തുതരൂ (സഞ്ചാരീ..)