Sooryaamsu

2017
Lyrics
Language: Malayalam

സൂര്യാംശു ഈ വീഥിയിൽ ആശംസയായ് വന്നു പോയ്
കാണൂ നീ ഈ ഭൂമി തൻ ശുഭസ്മേരങ്ങളാം പൂക്കളേ
ഓമനേ പ്രാർത്ഥനകൾ കെടാനാളമായ് നിറയെ
ഓമനേ മാലാഖമാർ വഴിത്താരയിൽ കാവലായ്

അടിപതറാതിതുവഴിയേ വരു വരൂ നീ അകലമില്ലാ
ഇനിയരികെ കിനാവിൻ വനി ഹൃദയലിപി ഇതിലെഴുതാം
ഓമനേ നീരലകൾ ഇതാ നിനി കഴൽ തൊടുന്നു
ഓമനേ പ്രാർത്ഥനകൾ കെടാനാളമായ് നിറയെ

നയനമിനി നനയുകില്ലാ മലർവനമായ് വിജനതകൾ
നീയെന്നിലില്ലാതെ എൻ ജന്മം നീളുമോ
ഞാനില്ലാതിനി പുലർന്നിടുമോ
ഓമനേ മായുകയായ് നിരാശാന്ധകാരവനി
ഓമനേ പ്രാർത്ഥനകൾ കെടാനാളമായ് നിറയെ
ഉം..ഉം…ഉം…ഉം..ഉം…
Movie/Album name: Mom
Artists