Pettu Kidakkum Puliyude

2001
Lyrics
Language: Malayalam

പെറ്റു കിടക്കും പുലിയുടെ പാൽ കറ
ന്നെത്തുന്ന തമ്പുരാനേ
നിന്റെ പേർ ചൊല്ലി ശരണം വിളിക്കുമ്പോൾ
പമ്പ കടക്കുന്നു സങ്കടങ്ങൾ
നിന്നിലേക്കെത്തും പടി പതിനെട്ടിലും
നിന്നു ശരണം വിളിച്ചീടുന്നു
ഹരിഹരപ്പൊൻ സുതനേ കലിയുഗ
വരദനാം തമ്പുരാനേ (പെറ്റു കിടക്കും..)
പുണ്യപാപങ്ങളും നന്മയും തിന്മയും
ജന്മഭാണ്ഡങ്ങളിലേറ്റി വന്നൂ
നിന്റെ തൃപ്പാദത്തിലർപ്പിച്ചു കൈ കൂപ്പി
നിൻ തിരുനാമം ജപിച്ചീടുമ്പോൾ
സകലൈകനാഥനേ നീ കലിവിഷ
മഖിലവും നീക്കിടണേ (പെറ്റു കിടക്കും..)

ഇപ്പടി പൊൻ പടി പൊന്നമ്പലത്തിന്റെ
തൃപ്പടി പതിനെട്ടുമേറി വന്നൂ
ഇപ്പുണ്യവിഗ്രഹം ഞങ്ങടെ കണ്മുന്നിൽ
സുപ്രഭാതം പോലുമുദിച്ചിടുമ്പോൾ
കരളും നിൻ മതിലകമായ് കലിയുഗ
വരദന്റെയാലയമായ് (പെറ്റു കിടക്കും..)
Movie/Album name: Pularvettam
Artists