Kanne Neeyen Nenchan Vittu
2024
കണ്ണേ നീയെൻ നെഞ്ചം വിട്ട്
കാണാദൂരം പോയോ മിണ്ടാണ്ട്
കന്നം രണ്ടിൽ മുത്തമിട്ട്
മായും നേരം ഉള്ളം വല്ലാണ്ട്
ആറ്റുനോറ്റു കാത്തു വെച്ച്
മുത്തേ നിന്നെ ഉള്ളോണ്ട്
റബ്ബേ നീയ് കൊണ്ടോയെൻ്റെ
ഖൽബ് എങ്ങാണ്ട്
കണ്ണേ നീയെൻ നെഞ്ചം വിട്ട്
കാണാദൂരം പോയോ മിണ്ടാണ്ട്
ഇമ്പം തീരാക്കാലം നിന്ന്
തുമ്പം തന്ന് ആരാണ്ട്
റൂഹേ നീയേ പോകേ ഇന്നെൻ
കൂടേ ആരുണ്ട്
കണ്ണേ നീയെൻ നെഞ്ചം വിട്ട്
കാണാദൂരം പോയോ മിണ്ടാണ്ട്
Movie/Album name: Oru Anweshanathinte Thudakkam
Artists