Madhuramaayoru

2025
Lyrics
Language: Malayalam

മധുരമായൊരു കോകിലനാദം
വേനൽ വന്നു കവരുന്നുവോ..
ചിറകുപോയൊരു മോഹവിമാനം..
പൂഴി മണ്ണിലടിയുന്നുവോ...
തേൻനിലാവലേ.....
തീക്കനൽ വിതറുകയോ - പൊൻ-
പ്രഭാതമേ.. നീയും അകലുകയോ...
നൊമ്പരങ്ങൾ നിറഞ്ഞു കവിഞ്ഞു
നെഞ്ചിൽ സാഗരമാവുകയോ.....

വഴിനിലച്ചൊരു യാത്ര ഒടുങ്ങി
ഇരുളടഞ്ഞൊരു കാടരികേ...
തിരി തെളിച്ചൊരു താരക വന്നീ
മിഴികളിൽ ഒളി പാകിടുമോ...
അകലേ... അകലേ...
കുയിലിൻ സ്വരം മായുന്നുവോ...
ഇളം തെന്നലേ അറിഞ്ഞുവോ
കൂരമ്പാൽ മുറിഞ്ഞു പാവം ജീവൻ
പിടഞ്ഞു പൊലിഞ്ഞുവോ
നൊമ്പരങ്ങൾ നിറഞ്ഞു കവിഞ്ഞു
നെഞ്ചിൽ സാഗരമായോ
Movie/Album name: Nerariyum Nerathu
Artists