SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oru Janmamaam Ushasandhyayaay 1991
Oru janmamaam ushasandhyayaay Ariyunnu njaan ninne Mukil thedidum vezhaambalaay Thirayunnu njaan ninne..(oru janmamaam...) Anayaatha paurnnamiyaayi ennum Manassil neeyudikkuu Kulirthennalaay pularkaalamaay Varumo..varumo..varumo.. (oru janmamaam...) Thedunnu njaan ormmakalil Kulirekum swapnangal Maayunnu nin kanavukalil Venal meghangal...(thedunnu njaan...) Ekaanthatha than maunangal Aathmaavil swarasudhayaakumpol Ninavil neeyaam bhaavanayentho Thedi....thedi....thedi.... (oru janmamaam...) Neelunnoree veedhikalil Thanalekum mohangal Vaadunnoree malarithalil Thengum kaavyangal..(neelunnoree....) Naalukalaayen swapnamurangum Theeravumekaakiniyaakumpol Manassil neeyaam poonkuyilentho Paadee...paadee...paadee... (oru janmamaam...) ഒരു ജന്മമാം ഉഷസന്ധ്യയായ് അറിയുന്നു ഞാൻ നിന്നെ മുകിൽ തേടിടും വേഴാമ്പലായ് തിരയുന്നു ഞാൻ നിന്നെ (2) അണയാത്ത പൌർണമിയായി എന്നും മനസ്സിൽ നീയുദിക്കൂ കുളിർതെന്നലായ് പുലർകാലമായ് വരുമോ വരുമോ വരുമോ (ഒരു ജന്മമാം) തേടുന്നു ഞാൻ ഓർമ്മകളിൽ കുളിരേകും സ്വപ്നങ്ങൾ മായുന്നു നിൻ കനവുകളിൽ വേനൽമേഘങ്ങൾ (2) ഏകാന്തതതൻ മൌനങ്ങൾ ആത്മാവിൽ സ്വരസുധയാകുമ്പോൾ നിനവിൽ നീയാം ഭാവനയെന്തോ തേടി തേടി തേടി (ഒരു ജന്മമാം..) നീളുന്നൊരീ വീഥികളിൽ തണലേകും മോഹങ്ങൾ വാടുന്നൊരീ മലരിതളിൽ തേങ്ങും കാവ്യങ്ങൾ (2) നാളുകളായെൻ സ്വപ്നമുറങ്ങും തീരവുമേകാകിനിയാകുമ്പോൾ മനസ്സിൽ നീയാം പൂങ്കുയിലെന്തോ പാടീ പാടീ പാടീ (ഒരു ജന്മമാം..)
Movie/Album name: Sundarikkaakka
Artists