(പു) ആനന്ദ ദീപം തൂകും പ്രസാദം തരുമോ നീ സായാഹ്നമേ (സ്ത്രീ) നീ വന്നു ചേരും വീഥിയിലാരോ വിതറുന്ന വര്‍ണ്ണോരുഹം (പു) കളകാഞ്ചി കാതില്‍ രവം വിളിയോരുമേതോ പദം (സ്ത്രീ) ഇതളടയവേ സരസിജമതില്‍ മധുപന്‍ ഏകാംഗ രാഗം (ഡു) ഇനി മോചനം പുലര്‍ വേള തന്‍ ലാളനം
(ഡു) ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്
(സ്ത്രീ) ആത്മാവിലേതോ സ്നേഹപ്രകാശം വിരിയുന്നു പാല്‍ നിലാവായു് (പു) വാവിന്നു മുന്നേ തീ പാര്‍ക്കും താരം ദൂരേയ്ക്കു് പോയു് മറഞ്ഞു (സ്ത്രീ) അണിയാമ്പലാന്തോളനം കണിയാടുമാലോചനം (പു) വരനറിയവേ വധുവറിയുവാന്‍ നനമോരോ സുഗന്ധം (സ്ത്രീ) വിധുവണയവേ ഇരുള്‍ തഴുകവേ മേളനം
(പു) പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍ ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍ (സ്ത്രീ) തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ അതിലാരൊരാള്‍ ആരൊരാള്‍ പാടിടും (പു) (തൂവല്‍ തുമ്പുകള്‍)
(ഡു) ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു്