തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ തന്തിന്ന തന്തിന്നാനാ താനന ആഹാ ആഹാ ആഹാ ആ...(2) കടമിഴിയിൽ കവിത പോലെ സുറുമയെഴുതും ഹൂറി തുടു കവിളിണയിൽ ഉദയസൂര്യകിരണ കാന്തിയേറി മണിയറയിൽ മധുവിധുവിൻ പുതിയ രാഗം മൂളീ മധുശലഭമായി അണയുമിന്ന് പ്രിയനൊരുവൻ തോഴീ അനുരാഗലോലനായി അഴകിന്റെ തോഴനായി അരികിൽ വരുന്ന നേരം തിരിനാളമണയും നേരം കുളിരൂറും മോഹമായ് പുളകിത രാവിൽ കനവേറും രാഗമായ് പുതുമകളോടെ വരവായി നിറമോലും അതിസുന്ദര സ്വപ്ന സുരഭില നാളുകൾ മിഴിയിണയിൽ...മിഴിയിണയിൽ (മിഴിയിണയിൽ...)
ഹൊയ് ഹൊയ് ഹൊയ് ഹൊയ്....ഹൊയ് ഹൊയ് ഹൊയ്.. ആഹാ ആഹ ആഹ ആഹ ഒരു മനമായ് ഇനി യുഗങ്ങൾ കഴിഞ്ഞീടും നിങ്ങൾ പുതുലഹരികളിൽ അലിഞ്ഞു ചേർന്നു തുടിച്ചിടേണം, നിങ്ങൾ അഹദായ നാഥൻ കരുണയേകി കാത്തിടുവാനായി ഇരുകരമെടുത്തു ദുവയിരന്നു വിളിക്കയായ് ഞങ്ങൾ പുതുമാരൻ വന്നു തോഴീ പുളകങ്ങൾ പൂത്തു പോയി മധുമാസചന്ദ്രലേഖ പൂങ്കാറ്റിലൂയലാടി ഒരു ജന്മപുണ്യമായ് അലയുകയായ് പുതു വർണ്ണമോഹമായി വിരിയുകയായ് ഈ രാവും കുളിർ കാറ്റും താളമിട്ടൊരു ഒപ്പന പാട്ടുകൾ പാടുന്നു (മിഴിയിണയിൽ...)