പമ്പയില്‍ നിന്നവതാരം പന്തളം വാഴും ദേശം പാവനം മഹിഷീ മർദ്ദന വേഷം.. വന്‍ പുലിക്കൂട്ടത്തോടെ വാണിടും തത്ത്വം നീയേ ധര്‍മ്മശാസ്താവില്‍ ചേരും യോഗം കുലയ്ക്കും മാരിവില്ലുണ്ടു് കുതിയ്ക്കും വെള്ളിയമ്പുണ്ടു് കുടയ്ക്കായി നീല വിണ്ണുണ്ടു് എനിക്കു പോരില്‍ ജയിച്ചുപോരണമയ്യപ്പാ.... നീയല്ലാതൊരു ദൈവം വേറില്ലയ്യപ്പാ... മാമലയില്‍ മണിപ്പൂമലയില്‍ നമുക്കോരോനാളും തുയിലുണരാം...
കലിയുഗക്കരിമല മേലേ ഉദയമായ് നില്‍ക്കും സ്വാമീ ദുരിതവും ദുഃഖവുമെല്ലാം മായ്ക്കൂ... ജന്മത്തിന്‍ കര്‍മ്മഫലങ്ങള്‍ ഒന്നൊന്നായ് വേര്‍തിരിയുമ്പോൾ പുണ്യം തന്നരുളേണം നീ സ്വാമീ... എനിക്കും നിന്റെ പേരാണു് തുടിക്കും നെഞ്ചില്‍ നേരാണു് വിളിക്കാന്‍ വേറെ ആരാണു് എനിക്കു നീയേ തുണയ്ക്കുപോരണമയ്യപ്പാ... നീയല്ലാതില്ലാരുമൊരീശ്വരന്‍ അയ്യപ്പാ.... (മാമലയില്‍.....)