Enthinaadi Poonkodiye

2023
Lyrics
Language: Malayalam

എന്തിനാടീ പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പ വരും ഇപ്പ വരും
പൊന്നും പൊടിയേ...
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പ വരും ഇപ്പ വരും
പൊന്നും പൊടിയേ...
ആ...ആ....ആ...ആ...
എന്റുണ്ണിക്ക് മീമി കൂട്ടി
മാമും വാരി തന്നില്ലെന്നും
അപ്പൻ വന്ന് ചോദിക്കില്ലേ
പൊന്നും പൊടിയേ...
എന്റുണ്ണിക്ക് മീമി കൂട്ടി
മാമും വാരി തന്നില്ലെന്നും
അപ്പൻ വന്ന് ചോദിക്കില്ലേ
പൊന്നും പൊടിയേ...
ആ...ആ...ആ...ആ...

നാലു കുപ്പി കള്ളു മോന്തി
നാലണയ്ക്ക് ചക്കരയും
അപ്പനിപ്പം വാങ്ങി വരും
പൊന്നും പൊടിയേ...
നാലു കുപ്പി കള്ളു മോന്തി
നാലണയ്ക്ക് ചക്കരയും
അപ്പനിപ്പം വാങ്ങി വരും
പൊന്നും പൊടിയേ...
ആ...ആ...ആ....ആ..

മീമി കൂട്ടി മാമും തരാം
കൂടെ ഞാനൊരുമ്മേം തരാം
പൊന്നുംകായേ മാമും ചിന്നേ
പൊന്നും പൊടിയേ...
മീമി കൂട്ടി മാമും തരാം
കൂടെ ഞാനൊരുമ്മേം തരാം
പൊന്നുംകായേ മാമും ചിന്നേ
പൊന്നും പൊടിയേ...
ആ...ആ...ആ...ആ..

കൈയ്യുമ്മേലും കാലുമ്മേലും
പൊന്നു തരാൻ ഇല്ലെങ്കിലും
പൊന്നു പോലെ നോക്കീല്ലേട്യേ
പൊന്നും പൊടിയേ...
കൈയ്യുമ്മേലും കാലുമ്മേലും
പൊന്നുതരാൻ ഇല്ലെങ്കിലും
പൊന്നു പോലെ നോക്കീല്ലേട്യേ
പൊന്നും പൊടിയേ...
ആ...ആ...ആ....ആ...
Movie/Album name: Iratta
Artists