Nashtavasanthathin

1979
Lyrics
Language: English

Nashtavasanthathin thapthaniswasame
Mugdha lajjavathi
Mugdha lajjavathi laavanyame
Muthukkuda njan nivarthi nilpoo
Varoo nee varoo
Muthukkuda njan nivarthi nilpoo
Bhadrapeedam njanorukki nilpoo

En gramabhoomithan seemantharekhayil
Kumkumapoonkurichaarthupole
Sandhyathan chumbana mudrapol susmitha
Spandanam pol nee kadannu varoo
Ente manassinteyankanamake nee
Varnaaanjithamaakkoo
(nashtavasanthathin..)

Nin premalajjaaparibhavabhangikal
Ellam koruthoru maalyavumay
Mandam palunku chirakukal veesi nee
Vannanayoo devadoothipole
Ente shaaron thazhvarayile ponnusha
Sankeerthanamaakoo
(nashtavasanthathin..)
Language: Malayalam

നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീ...
മുഗ്ദ്ധലജ്ജാവതി ലാവണ്യമേ!
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ!--
വരൂ .നീവരൂ..
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പ്പൂ..
ഭദ്രപീഠം ഞാനൊരുക്കി നില്‍പ്പൂ!

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ!
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ!
(നഷ്ടവസന്തത്തിന്‍..)

നിന്‍ പ്രേമലജ്ജാപരിഭവ ഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്‌
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍ താഴ്‌വരയിലെ പൊന്നുഷഃ-
സങ്കീര്‍ത്തനമാകൂ
(നഷ്ടവസന്തത്തിന്‍..)
Movie/Album name: Ulkadal
Artists