Premakala Devathamarude

1985
Lyrics
Language: Malayalam

പ്രേമകലാദേവതമാരുടെ കടമിഴികള്‍
പെറ്റു വളര്‍ത്തിയ രതിമദരഹസ്യരാത്രി
ഇതു ചന്ദ്രോത്സവരാത്രി
(പ്രേമകലാദേവതമാരുടെ )

കുളിരിനു പോലും
കുളിര്‍ കോരിയിടും യാമിനിയില്‍
മന്മഥനെ മലരമ്പെയ്യും യാമിനിയില്‍
ആദ്യരോമാഞ്ചമേ
(കുളിരിനു )
എന്‍ സിരകളില്‍ നിന്‍ നിശ്വാസം
പകരാനണയൂ നുകരാനണയൂ നീ
(പ്രേമകലാദേവതമാരുടെ )

നിഴലുകള്‍ പോലും
നഖം നേടിവരും യാമിനിയില്‍
ചിന്തകളില്‍ മധുരം പെയ്യും യാമിനിയില്‍
സ്വപ്നസങ്കേതമേ
(നിഴലുകള്‍ )
എന്നകതാരില്‍ ആനന്ദം
പകരാനണയൂ പടരാനണയൂ നീ
(പ്രേമകലാദേവതമാരുടെ )
Movie/Album name: Nerariyum Nerathu
Artists