Pandu Pandu

2013
Lyrics
Language: English

Pandu pandu pande njaan inganethanne
Iniyulla kaalavum anganethanne...
Pandu pandu pande njaan inganethanne
Iniyulla kaalavum anganethanne...
Aattunottirunnaalum aaru vannu paranjaalum
Ee maram thellum chaayoollaa
Kaathirikkendaa...
(pandu pandu.....)

Neram veluthaalum moovanthi aayaalum
Chinthichirikkenda kaaryamundo...
Kanninu kannaaya jeevithamaayaalum
Mannil verutheyalle...
Nenchilu kollunna punnaara vaakkukal
Minni marayille...
Ennaalum pokaam ponnaampalaattil
Kunjolam thottu thottomanikkaan
Ennaalum njaan nannaavillaa
Enthinu pinnaale...
Veruthe enthinu pinnaale...
(pandu pandu.....)

Kaaryam parayaathe ere paranjaalum
Ponnalle...neeyente jeevanalle...
Kallukondaanu karalennaalum
Venna polaakille...
Pollum kinaavaay ullu nirayumpol
Thenni marayalle...
Chakkara nottam konduneeyenne
Akkare ninnu kai neettalle...
Ennaalum njaan nannaavillaa
Enthinu pinnaale...
Veruthe enthinu pinnaale...
(pandu pandu.....)
Language: Malayalam

പണ്ടു പണ്ടു പണ്ടേ ഞാൻ ഇങ്ങനെതന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ...
പണ്ടു പണ്ടു പണ്ടേ ഞാൻ ഇങ്ങനെതന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ...
ആറ്റുനോറ്റിരുന്നാലും ആരു വന്നു പറഞ്ഞാലും
ഈ മരം തെല്ലും ചായൂല്ലാ...കാത്തിരിക്കേണ്ടാ...
(പണ്ടു പണ്ടു.....)

നേരം വെളുത്താലും മൂവന്തി ആയാലും
ചിന്തിച്ചിരിക്കേണ്ട കാര്യമുണ്ടോ...
കണ്ണിനുകണ്ണായ ജീവിതമായാലും
മണ്ണിൽ വെറുതെയല്ലേ...
നെഞ്ചിലുകൊള്ളുന്ന പുന്നാര വാക്കുകൾ
മിന്നി മറയില്ലേ...
എന്നാലും പോകാം പൊന്നാമ്പലാറ്റിൽ
കുഞ്ഞോളം തൊട്ടുതൊട്ടോമനിക്കാൻ
എന്നാലും ഞാൻ നന്നാവില്ലാ
എന്തിനു പിന്നാലേ...
വെറുതേ എന്തിനു പിന്നാലേ...
(പണ്ടു പണ്ടു.....)

കാര്യം പറയാതെ ഏറെ പറഞ്ഞാലും
പൊന്നല്ലേ...നീയെന്റെ ജീവനല്ലേ...
കല്ലുകൊണ്ടാണു് കരളെന്നാലും
വെണ്ണ പോലാകില്ലേ...
പൊള്ളും കിനാവായ് ഉള്ളു നിറയുമ്പോൾ
തെന്നി മറയല്ലേ...
ചക്കരനോട്ടം കൊണ്ടു നീയെന്നെ
അക്കരെ നിന്നു് കൈ നീട്ടല്ലേ...
എന്നാലും ഞാൻ നന്നാവില്ലാ
എന്തിനു പിന്നാലേ...
വെറുതേ എന്തിനു പിന്നാലേ...
(പണ്ടു പണ്ടു.....)
Movie/Album name: Bhaarya Athra Pora
Artists