Muthumani Vitharunna

2015
Lyrics
Language: English

Muthumani vitharunna mullamalarkkodiyaay nee vaa...
Nee vaa...
Konchi konchi kurukunna vellari piraavupole vaa...
Nee vaa...
Kaathoram nee mozhinjaal karalinnullil kulir koridum
Kaathoram nee mozhinjaal karalinnullil kulir koridum...
Maarivillin oli pole varnnam peyyum vasanthathil
Melle melle nanayaan vaa...oh..oh...oh....

Nee vaa.....

Oru neram kaanaathe oru vaakkum mindaathe
Ennile mohappakshikalengane ennum chekkerum...(2)
Arikil nee undenkil ariyaathen aathmaavil
Pookkukayaanoru kanni vasantham konchum mozhiyaale....(2)
Muthumani vitharunna mullamalarkkodiyaay nee vaa...
Nee vaa.....

Anuraagam shruthi meettum athilolam ninnudalil
Aarum kaanaa chandanamottin gandham nukaraanaay...(2)
Aashaa marachottil pathivaay njaan vannotte
Mele maanathambili maaman olichu kalikkumpol...(2)

Muthumani vitharunna mullamalarkkodiyaay nee vaa...
Nee vaa...
Konchi konchi kurukunna vellari piraavupole vaa...
Nee vaa...
Kaathoram nee mozhinjaal karalinnullil kulir koridum
Kaathoram nee mozhinjaal karalinnullil kulir koridum...
Maarivillin oli pole varnnam peyyum vasanthathil
Melle melle nanayaan vaa...oh..oh...oh....
Muthumani vitharunna mullamalarkkodiyaay nee vaa...
Nee vaa.....
Language: Malayalam

മുത്തുമണി വിതറുന്ന മുല്ലമലർക്കൊടിയായ് നീ വാ...നീ വാ...
കൊഞ്ചിക്കൊഞ്ചി കുറുകുന്ന വെള്ളരിപ്പിറാവുപോലെ വാ...നീ വാ...
കാതോരം നീ മൊഴിഞ്ഞാൽ കരളിന്നുള്ളിൽ കുളിർ കോരിടും
കാതോരം നീ മൊഴിഞ്ഞാൽ കരളിന്നുള്ളിൽ കുളിർ കോരിടും...
മാരിവില്ലിന്നൊളിപോലെ വർണ്ണം പെയ്യും വസന്തത്തിൽ
മെല്ലെ മെല്ലെ നനയാൻ വാ...ഓ..ഓ...ഓ....

ഒരു നേരം കാണാതെ ഒരു വാക്കും മിണ്ടാതെ
എന്നിലെ മോഹപ്പക്ഷികളെങ്ങനെ എന്നും ചേക്കേറും...(2)
അരികിൽ നീ ഉണ്ടെങ്കിൽ അറിയാതെൻ ആത്മാവിൽ
പൂക്കുകയാണൊരു കന്നിവസന്തം കൊഞ്ചും മൊഴിയാളേ....(2)
മുത്തുമണി വിതറുന്ന മുല്ലമലർക്കൊടിയായ് നീ വാ...നീ വാ...

അനുരാഗം ശ്രുതിമീട്ടും അതിലോലം നിന്നുടലിൽ
ആരും കാണാ ചന്ദനമൊട്ടിൻ ഗന്ധം നുകരാനായ് ...(2)
ആശാമരച്ചോട്ടിൽ പതിവായ് ഞാൻ വന്നോട്ടേ
മേലേമാനത്തമ്പിളിമാമനൊളിച്ചു കളിക്കുമ്പോൾ ...(2)

മുത്തുമണി വിതറുന്ന മുല്ലമലർക്കൊടിയായ് നീ വാ...നീ വാ...
കൊഞ്ചിക്കൊഞ്ചി കുറുകുന്ന വെള്ളരിപ്പിറാവുപോലെ വാ...നീ വാ...
കാതോരം നീ മൊഴിഞ്ഞാൽ കരളിന്നുള്ളിൽ കുളിർ കോരിടും
കാതോരം നീ മൊഴിഞ്ഞാൽ കരളിന്നുള്ളിൽ കുളിർ കോരിടും...
മാരിവില്ലിന്നൊളിപോലെ വർണ്ണം പെയ്യും വസന്തത്തിൽ
മെല്ലെ മെല്ലെ നനയാൻ വാ...ഓ..ഓ...ഓ....
മുത്തുമണി വിതറുന്ന മുല്ലമലർക്കൊടിയായ് നീ വാ...നീ വാ...
Movie/Album name: Ariyaathe Ishtamaay
Artists